Wednesday, Oct 28, 2026
Iman

ഇൽമിന്റെ മഹത്വം ഉലമാഇന്റെ കറാമത്ത് (ഭാഗം 3)

  admin   October 3, 2026   41 views
ഇൽമുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് ഇബാദത്തിന്റെ കൂട്ടത്തിൽ ഏറ്റവും ഉത്തമമെന്ന് ഇമാം നവവി(റ)പറഞ്ഞിട്ടുണ്ട്. അതിനർത്ഥം കർമ്മം വേണ്ട അറിവ് മാത്രം മതി എന്നുമല്ല. അത് പിഴവാണല്ലോ.ചുരുങ്ങിയ പക്ഷം മുഅഖദായ സുന്നത്ത് നിസ്കാരമടക്കം പ്രധാനപ്പെട്ട വിർദുകളെങ്കിലും ഇൽമിന്റെ അഹ്ലുകാർ ഒഴിയാതെ ശ്രദ്ധിക്കണം. നബി(സ)പറഞ്ഞു:അറിവോട് കൂടി കുറച്ചു ചെയ്യുന്നത് ഉപകാരപ്പെടും. വിവരമില്ലാതെ ഒരുപാട് ചെയ്താലും പ്രയോജനം ചെയ്യില്ല. (روح البيان ٥/٥٠٠) ചിലർ കറാമത്തുകൾ നോക്കിയാണ് മഹത്തുക്കളുടെ സ്ഥാനമളക്കുന്നത്.അത് ശുദ്ധ വിവരക്കേടാണ്. അദൃശ്യങ്ങൾ പറയുക, രോഗം മാറ്റുക, തുടങ്ങി പ്രത്യക്ഷ കറാമത്തുകൾ ഉലമാഈനു പൊതുവെ കുറവായിരിക്കും. ഇന്നും മുറിയാതെ നടന്നു വരുന്നു ദീനി വിജ്ഞാനമാണ് നമ്മുടെ അഇമത്ത്-ഉലമാഇന്റെ കറാമത്ത്. നന്മകളിൽ നിരതനായി തെറ്റുകളിൽ അകലം പാലിച്ചുള്ള ഇസ്തിഖാമാത്തിനേക്കാൾ വല്ല്യ കറാമത്ത് വേറെയില്ലല്ലോ. ഇമാം നവവി(റ)പറയുന്നു: നിശ്ചയം സൂഫിയാകളെക്കാൾ ഉലമാക്കൾ ശ്രേഷ്ഠരാണെങ്കിലും പ്രകടന പരതയിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി അവരുടെ കറാമത്തുകൾ വെളിവാവുകയില്ല. (بغية المسترشدين ٥) തുടരും, ഇന്‍ ശാ അല്ലാഹ്... അല്ലാഹു അഅ്ലം اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه
Share

Related Articles

View all →
Advertisement Advertisement